Kerala
ഓട്ടോറിക്ഷയില്‍ നിന്ന് സ്വര്‍ണ്ണ നെക്ലസും പണവും മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍
പ്രതികളുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തു
പത്തനംതിട്ട | ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ നെക്ലസും, മുപ്പതിനായിരം രൂപയും കവര്‍ന്ന രണ്ടുപേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ മഞ്ഞിനിക്കര കോയിക്കകുന്നില്‍ വീട്ടില്‍ സിജോ സുനില്‍(20) , ഇലവുംതിട്ട മെഴുവേലി ചന്ദനക്കുന്ന് കുറവന്‍പ്രാക്കല്‍ ചന്ദ്രമംഗലം വീട്ടില്‍ ശ്രീരാഗ്(19) എന്നിവരാണ് അറസ്റ്റിലായത്.
സെപ്തംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രതികളുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തു. ഇലവുംതിട്ട എസ് ഐ കെ ആര്‍ രാജേഷ്‌കുമാര്‍, സി പി ഒമാരായ നവീന്‍ എന്‍, വിഷ്ണുരാജ് ആര്‍, അനന്ദു എസ് അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു.
Content Highlights: Elavumthitta police arrested two youths for stealing a one-sovereign gold necklace and cash worth thirty thousand rupees from an autorickshaw. The theft occurred in a hotel parking lot on September four. Police recovered the stolen valuables and the court remanded the accused.





