Kerala
മതവിദ്വേഷ പരാമര്‍ശം; മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു
കാസര്‍കോട് സ്വദേശി അബ്ദുള്‍ ഹക്കീമിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസ് ആണ് കേസടുത്തത്.
കൊച്ചി | ചാനല്‍ ചര്‍ച്ചക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കിയതിനാണ് കേസെടുത്തത്.
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.ബി.എൻ.എസ്. 192, 299, 302, 351(1), കേരള പൊലീസ് ആക്ട് 120 (o) എന്നീ സെഷനുകളിലാണ് കേസ്.
Also Readഅബ്ദുള്ള ബാസിലിനെതിരെ ചാനൽ അവതാരക നൽകിയ പരാതിയിൽ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് കാസര്‍കോട് സ്വദേശി അബ്ദുള്‍ ഹക്കീമിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസ് ആണ് കേസടുത്തത്.
Content Highlights: A case has been registered against journalist Aparna Kurup for making religious hate remarks during a TV channel debate in Kochi. The Kasaragod cyber police filed the case based on a complaint by Abdul Hakeem. Charges include provoking communal enmity and issuing threats.



