Connect with us

National

ഹജ്ജിന് പുറപ്പെട്ട ദമ്പതികള്‍ മൂന്ന് ലക്ഷം രൂപ ബസില്‍ മറന്നുവെച്ചു; തിരികെ നല്‍കി ബസ് ജീവനക്കാര്‍

ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുകയായിരുന്ന ജഹാംഗീറും ഭാര്യയും ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേയാണ് ആര്‍ ടി സി ബസില്‍ 3 ലക്ഷം രൂപ അടങ്ങിയ ബാഗ് അബദ്ധത്തില്‍ മറന്നുവെച്ചത്

Published

|

Last Updated

ഹൈദരാബാദ് |  തെലങ്കാനയില്‍ ബസില്‍ മറന്നുവെച്ച മൂന്ന് ലക്ഷം രൂപ ഉടമസ്ഥന് തിരികെ നല്‍കി ആര്‍ ടി സി കണ്ടക്ടര്‍ മാതൃകയായി. ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുകയായിരുന്ന ജഹാംഗീറും ഭാര്യയും ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേയാണ് ടി ആര്‍ ടി സി ബസില്‍ 3 ലക്ഷം രൂപ അടങ്ങിയ ബാഗ് അബദ്ധത്തില്‍ മറന്നുവെച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

അഫ്‌സല്‍ഗഞ്ചില്‍ ഇറങ്ങി നാംപള്ളിയിലേക്ക് പോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ദമ്പതികള്‍ അറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ തിരിച്ചെത്തി. ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെടുത്ത കണ്ടക്ടര്‍ സരിതയും ഡ്രൈവര്‍ നരസിംഹലുവും ചേര്‍ന്ന് പണം സുരക്ഷിതമായി സൂക്ഷിച്ചിരുന്നു.

ഉടമസ്ഥനായ ജഹാംഗീര്‍ എത്തിയപ്പോള്‍ വിവരങ്ങള്‍ പരിശോധിച്ച് ഇവര്‍ പണം പൂര്‍ണ്ണമായും തിരികെ നല്‍കി.കണ്ടക്ടര്‍ സരിതയുടെ സത്യസന്ധതയെ തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ അഭിനന്ദിച്ചു. മറ്റ് ജീവനക്കാര്‍ക്കും ഇതൊരു പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: A Telangana RTC conductor Saritha and driver Narasimhulu returned three lakh rupees left behind in a bus by a couple traveling for Haj pilgrimage in Hyderabad. The couple had forgotten the cash bag while traveling from Afzalgunj. Transport Minister Ponnam Prabhakar commended the staff.

 

Latest