Connect with us

Kerala

ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീ പടര്‍ന്ന് മൂന്നു മലയാളി യുവതികള്‍ മരിച്ചു; കൊലപാതകിയെന്നു കരുതുന്നയാള്‍ അറസ്റ്റില്‍

ഇടുക്കി സ്വദേശിനി നോവ സാബു, കാലടി സ്വദേശിനി സ്വിന്‍, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്

Published

|

Last Updated

കൊച്ചി | താമസക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായ കെട്ടിടത്തില്‍ തീ പടര്‍ന്ന് ജര്‍മനിയില്‍ മൂന്നു മലയാളികള്‍ മരിച്ചു. ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഇടുക്കി സ്വദേശിനി നോവ സാബു(26), കാലടി സ്വദേശിനി സ്വിന്‍ (25), കൊല്ലം സ്വദേശിനി അഞ്ജലി (27) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ക്കു പരിക്കേറ്റു

റൊമാനിയന്‍ സ്വദേശിയായ 41 കാരനാണ് അപ്പാര്‍ട്ട്‌മെന്റിന് തീ വെച്ചതാണെന്നാണ് പ്രഥമിക നിഗമനം. തീപിടിത്തം ഉണ്ടായ കെട്ടിടത്തിലെ താമസക്കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ തലേദിവസം താമസക്കാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ അന്ന് ഔദ്യോഗിക പരാതി നല്‍കാന്‍ താമസക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഉടന്‍ എത്തിയ ഫയര്‍ ഫോഴ്‌സ് സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കി എങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Content Highlights:
Three Malayali women died in an apartment fire in Bochum, Germany, following an alleged dispute among residents. The deceased were identified as Nova Sabu from Idukki, Swin from Kalady, and Anjali from Kollam. A 41-year-old Romanian national was arrested by police on suspicion of arson.

 

---- facebook comment plugin here -----

Latest