Connect with us

National

നവരാത്രി തിരക്ക്; ബെംഗളൂരുവിനും കണ്ണൂരിനുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്

പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകും

Published

|

Last Updated

ബെംഗളൂരു | നവരാത്രി തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്. സേലം, പാലക്കാട്, ഷൊര്‍ണൂര്‍ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകുമെന്നു ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചു.

ശനിയാഴ്ച രാത്രി 12.05-ന് ബംഗളുരു സര്‍ വിശ്വേശ്വരയ്യ ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കണ്ണൂരിലെത്തും. ശനിയാഴ്ച വൈകീട്ട് 6.25-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ ബെംഗളൂരു കന്റോണ്‍മെന്റില്‍ സര്‍വീസ് അവസാനിപ്പിക്കും.

Content Highlights:
South Western Railway has announced a special train service between Bengaluru and Kannur to manage the Navratri festival rush. The train will run via Salem, Palakkad, and Shoranur with multiple stops across Kerala. Bookings and schedules are now available for passengers.

---- facebook comment plugin here -----

Latest