Connect with us

Eranakulam

മൂന്നര വയസ്സുകാരനെ അധ്യാപിക മര്‍ദിച്ച കേസ്: സ്‌കൂള്‍ അടച്ചിടാന്‍ നിര്‍ദേശം

ഒരു മാസത്തിനകം ഡി പി ഐ വിശദ റിപോര്‍ട്ട് നല്‍കണം.

Published

|

Last Updated

കൊച്ചി | മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനായ പ്രീ കെ ജി വിദ്യാര്‍ഥിക്ക് അധ്യാപികയുടെ മര്‍ദനമേറ്റ കേസില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ വകുപ്പ് നിര്‍ദേശിച്ചു. ഒരു മാസത്തിനകം ഡി പി ഐ വിശദ റിപോര്‍ട്ട് നല്‍കണം.

മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാര്‍ട്ട് കിഡ് പ്ലേ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൂന്നര വയസ്സുകാരനെ മര്‍ദിച്ച സീതാലക്ഷ്മി എന്ന അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ചൂരല്‍ ഉപയോഗിച്ചാണ് അധ്യാപിക കുട്ടിയെ മര്‍ദിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ പ്ലേ സ്‌കൂളില്‍ അധ്യാപികയായി പ്രവേശിച്ചത്. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ അടിച്ചതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചു കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

 

---- facebook comment plugin here -----

Latest