Connect with us

International

ജി സി സി രാജ്യങ്ങളിലുള്ളവർക്ക് സഊദിയിയിലേക്ക് ഇനി നേരിട്ട് പ്രവേശിക്കാം

ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ അപേക്ഷകൾ അനുവദിച്ച് സഊദി അറേബ്യ

Published

|

Last Updated

റിയാദ് | ജി സി സി രാജ്യങ്ങളിലുള്ളവർക്ക്  സഊദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന മുഴുവൻ  പ്രവാസികൾക്കും പ്രൊഫഷൻ മാനദണ്ഡമാക്കാതെ ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് സഊദി  ടൂറിസം മന്ത്രാലയം അറിയിച്ചു.

ടൂറിസ്റ്റ് വിസയിൽ പുണ്യഭൂമിയിലെത്തുന്നവർക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനും ഉംറയും പ്രവാചക നഗരിയായ മദീനാ മുനവ്വറയും സന്ദർശിക്കാൻ കഴിയും.  അതേസമയം, ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനും ഹജ്ജ് വേളയിൽ ഉംറ നിർവഹിക്കുന്നതിനും അനുമതിയില്ല.
വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ജി സി സി രാജ്യങ്ങളിലുള്ളവർക്ക് കൂടുതൽ  അവസരമൊരുക്കുന്നതിതിന്റെ ഭാഗമായാണിതെന്നും രാജ്യത്തിന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് പഠിക്കാൻ ഇത്‌വഴി അവസരം ലഭിക്കുമെന്നും ടൂറിസം മന്ത്രി മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
https://visa.mofa.gov.sa/ എന്ന  പ്ലാറ്റ്‌ഫോം വഴിയാണ് വിസക്ക്  അപേക്ഷിക്കേണ്ടത്. അപേക്ഷകന്റെ റെസിഡൻസി പെർമിറ്റിന് കുറഞ്ഞത് മൂന്ന് മാസവും പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസവും കാലാവധി ഉണ്ടായിരക്കണം. അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. കുട്ടികൾക്ക് രക്ഷിതാവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 300 റിയാലാണ് വിസ ഫീസ്. കൂടാതെ, ആരോഗ്യ ഇൻഷുറൻസും  നിർബന്ധമാണ്.

Latest