Connect with us

Kerala

തൊടുപുഴയില്‍ ജല അതോറിറ്റി ഓഫീസിന് സമീപം മണ്ണിടിഞ്ഞ് പൈപ്പ് ലൈന്‍ തകര്‍ന്നു; നഗരത്തിലെ കുടിവെള്ള വിതരണം മുടങ്ങി

ജലവിതരണം പുനഃസ്ഥാപിക്കാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം

Published

|

Last Updated

തൊടുപുഴ |  തൊടുപുഴയില്‍ കനത്ത മഴയില്‍ ജല അതോറിറ്റി ഓഫീസിന് സമീപം മണ്ണിടിഞ്ഞ് വിതരണ പൈപ്പ് ലൈന്‍ തകര്‍ന്നു. കൂറ്റന്‍ ചുറ്റുമതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തെ തുടര്‍ന്ന് നഗരത്തിലെ കുടിവെള്ള വിതരണം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

തൊടുപുഴ നഗരസഭയിലെ 13 വാര്‍ഡുകളിലെയും സമീപത്തുള്ള കുമാരമംഗലം പഞ്ചായത്തിലെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ജലവിതരണം നിലച്ചത്.എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് സമീപത്തേക്ക് അര്‍ധരാത്രിയോടെയാണ് ജല അതോറിറ്റിയുടെ കൂറ്റന്‍ കല്‍ക്കെട്ട് ഇടിഞ്ഞു വീണത്. അപകടം നടന്നത് അര്‍ധരാത്രിയായതിനാല്‍ വന്‍ ദുരന്തവും ആളപായവും ഒഴിവാകുകയായിരുന്നു.

പൈപ്പുകളുടെ തകരാര്‍ പരിഹരിക്കുന്നതിനായി ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. താത്കാലികമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ നഗരസഭയും ജല അതോറിറ്റിയും ചേര്‍ന്ന് ആലോചിക്കുന്നുണ്ട്

Content Highlights: Heavy rains in Thodupuzha triggered a landslide that collapsed a retaining wall and destroyed a main water pipeline near the Water Authority office. Water supply has been completely disrupted in 13 municipal wards and nearby Kumaramangalam. Repairs are expected to take at least a week.

 

---- facebook comment plugin here -----

Latest