Kerala
കൃത്രിമം നടന്നിട്ടില്ല, അന്വേഷണവുമായി സഹകരിക്കും: ശബരിമല നെയ്യ് ക്രമക്കേടിൽ വിശദീകരണവുമായി മിൽമ ചെയര്‍മാൻ
മില്‍മയെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ബ്രാന്‍ഡിന് വലിയ ദോഷമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം| ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി. ശബരിമലയില്‍ നല്‍കിയ മില്‍മ നെയ്യില്‍ യാതൊരുവിധ കൃത്രിമവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മില്‍മയെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ബ്രാന്‍ഡിന് വലിയ ദോഷമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മേഖലയില്‍ നിന്നാണ് ശബരിമലയിലേക്കുള്ള നെയ്യ് വിതരണം ചെയ്യ്തത്. എന്നാല്‍ നെയ്യിന്റെ ഗുണനിലവാരത്തില്‍ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോര്‍ഡോ മന്ത്രിയോ മില്‍മയെ അറിയിച്ചിട്ടില്ലെന്നും മില്‍മ നെയ്യ് വേണ്ടെന്ന രീതിയിലുള്ള ഉത്തരവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.
സ്റ്റേറ്റ് ലാബിലും പമ്പയിലും രണ്ട് തവണവീതം ഗുണനിലവാര പരിശോധനകള്‍ നടത്തിയ ശേഷമാണ് നെയ്യ് വിതരണത്തിനായി കൊണ്ടുപോകുന്നത്. ആറ് തവണയെങ്കിലും ഗുണനിലവാരമില്ലാത്ത നെയ്യ് ലഭിച്ചതായാണ് പറയുന്നത്. എന്നാല്‍ ഒരുതവണ പോലും മില്‍മയെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
നിലവിലെ വിവാദങ്ങളില്‍ നടക്കുന്ന അന്വേഷണവുമായി മില്‍മ പൂര്‍ണമായി സഹകരിക്കുമെന്നും അന്വേഷണത്തില്‍ മില്‍മയുമായി ബന്ധപ്പെട്ട ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കി.
Content Highlights:
Milma Chairman KS Mani clarified that there was no adulteration in the ghee supplied to Sabarimala. He stated that neither the Devaswom Board nor the Minister reported any quality failure to Milma. He added that Milma will fully cooperate with the ongoing investigation into the controversy.




