Kerala
വെള്ളപ്പൊക്കം; കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്‌തു
കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.
കോട്ടയം|വെള്ളപ്പൊക്കത്തെ തുടർന്ന് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്‌തു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ പുളിക്കമറ്റം, പാണംപടി, ഭഗീരഥ, ഭാമശേരി, 15-ൽ കടവ്, സ്വരമുക്ക്, കല്ലു പുരക്കൽ, സിഎൻഐ, കൊച്ചാന, പനയം കഴുപ്പ്, ഇളം പള്ളി, പാറപ്പാടം, അറുപുഴ, വെസ്‌റ്റ് ക്ലബ്, പാറപ്പാടം ടെമ്പിൾ, ഇല്ലിക്കൽ, ചിന്മയ സ്കൂൾ, എക്സൽഷ്യർ ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിലെ ട്രാൻസ്ഫോമറുകളാണ് ഓഫ് ചെയ്തിരിക്കുന്നത്.
കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്ന ആറുമാനൂർ സ്വദേശി ജിൻ്റോ മാത്യു (43) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത്.
ഏറെ നേരമായിട്ടും ജിൻ്റോയെ കാണാതായതോടെ സഹോദരങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഡ്രൈവറായിരുന്ന ജിന്റോ അവിവാഹിതനാണ്. അയർക്കുന്നം ആറുമാനൂർ പ്രദേശങ്ങളിൽ വാഹന ഗതാഗതം പോലും അസാധ്യമാകും വിധം വെള്ളക്കെട്ട് അതിരൂക്ഷമാണ്.
Content Highlights:
Severe flooding in Kottayam forced authorities to shut down electricity transformers in western regions to prevent accidents. A 43-year-old driver, Jinto Mathew, tragically drowned after falling into floodwaters in Ayarkunnam. Waterlogging remains critical across coastal parts of the Meenachil river.




