Connect with us

Aksharam Education

ക്ലിനിക്കൽ റിസർച്ച് ചെയ്യാം ഫരീദാബാദിൽ

15 സീറ്റുകളുണ്ട്.

Published

|

Last Updated

ക്ലിനിക്കൽ റിസർച്ചിൽ എം എസ്‌സി ചെയ്യാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഫരീദാബാദിലേക്ക് വണ്ടി കയറൂ. ഫരീദാബാദിലുള്ള ട്രാൻസ്‌ലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (ബ്രിക് – ടി എച്ച് എസ് ടി ഐ) രണ്ട് വർഷത്തെ എം എസ്‌സി ക്ലിനിക്കൽ റിസർച്ച് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബയോടെക്‌നോളജി റിസർച്ച് ആൻഡ് ഇന്നവേഷൻ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സ്‌പെഷ്യലൈസേഷൻ പ്രോഗ്രാമായ ക്ലിനിക്കൽ ട്രയൽസ് ചെയ്യാനാണ് അവസരമൊരുങ്ങുന്നത്.

യോഗ്യത

എം ബി ബി എസ്, ബി എ എം എസ്, ബി എച്ച് എം എസ്, ബി ഡി എസ്, ബി എസ്‌സി നഴ്‌സിംഗ്, ബി വി എസ് സി, ബി ഫാം എന്നീ യോഗ്യതകളിലൊന്ന് ഉള്ളവർക്കും ലൈഫ് സയൻസ് വിഷയങ്ങളിൽ ബി എസ് സി/ ബി ടെക് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. 15 സീറ്റുകളുണ്ട്. ഈ മാസം 30, 31 തീയതികളിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 25,000 രൂപയാണ് ഒരു സെമസ്റ്ററിൽ ഫീസ് വരുന്നത്. ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗത്തിന് 18,750 രൂപയും പട്ടിക, ഭിന്നശേഷി വിഭാഗത്തിന് 12,500 രൂപയുമാണ് ഫീസ്. ഇതിനു പുറമേ സർവകലാശാലാ ഫീസ് 5000 രൂപ, പരീക്ഷാ ഫീസ് 1,000 രൂപ എന്നിവയും ഓരോ സെമസ്റ്ററിലും ഉണ്ടാകും.

590 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും അപേക്ഷാ ഫീസില്ല. അവസാന തീയതി ഈ മാസം ഒന്പത്. https://msc.thsti.in വഴി ഓൺലൈനായി അപേക്ഷിക്കാം.

Content Highlights:
THSTI Faridabad invites applications for its two-year MSc Clinical Research program in Clinical Trials. Candidates with qualifying degrees in medical or life sciences and 50% marks can apply. The application deadline is August 9 via msc.thsti.in.

---- facebook comment plugin here -----

Latest