Connect with us

Kerala

പന്തളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു

ഇയാള്‍ വെള്ളത്തില്‍ നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു.

Published

|

Last Updated

പന്തളം| കരിഞ്ഞാലി പുഞ്ചയില്‍ പുഴയില്‍ നിന്തുന്നതിനിടെ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള പാലനില്‍ക്കുന്നതില്‍ വീട്ടില്‍ ലെനിന്‍ (32) ആണ് കാണാതായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ലെനിന്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇയാള്‍ വെള്ളത്തില്‍ നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു.

സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചിട്ടും യാതൊരു വിധ സജ്ജീകരണങ്ങളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ രക്ഷാപ്രവര്‍ത്തനം വൈകി. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ വള്ളം ഇറക്കിയാണ് തിരച്ചില്‍ ആരംഭിച്ചത്. നിലവില്‍ പുഞ്ചയില്‍ ഡിങ്കി ബോട്ട് ഇറക്കി സ്‌കൂബ ഡൈവിംഗ് സംഘമെത്തി തിരച്ചില്‍ തുടരുകയാണ്.

Content Highlights:
Lenin, a 32-year-old native of Cherumala, went missing while swimming in the river at Karinjali Puncha. Search operations are underway led by municipality workers and a scuba diving team with a dinghy boat after initial rescue efforts faced delays.

---- facebook comment plugin here -----

Latest