Connect with us

Kerala

തിരുവനന്തപുരം പാങ്ങോട് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനിലെ സി പി ഒയും ചടയമംഗലം കലയം സ്വദേശിയുമായ എസ് ബിനുവാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനിലെ സി പി ഒയും ചടയമംഗലം കലയം സ്വദേശിയുമായ എസ് ബിനുവാണ് മരിച്ചത്. ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് ചടയമംഗലം പോലീസ് കേസെടുത്തു.

കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056).

Latest