Ongoing News
മൂന്നാം ഏകദിനം; ഓസീസിന് കൂറ്റന്‍ സ്‌കോര്‍, ഇന്ത്യ പൊരുതുന്നു
ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആസ്‌ത്രേലിയ 352 റണ്‍സ് പടുത്തുയര്‍ത്തിയത്.
രാജ്‌കോട്ട് | ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആസ്‌ത്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യ പൊരുതുന്നു. 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ അവസാന വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ്. ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമാണ് ക്രീസില്‍. ആദ്യ രണ്ട് ഏകദിനങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
മികച്ച പ്രകടനം കാഴ്ചവച്ച നായകന്‍ രോഹിത് ശര്‍മ 57 പന്തില്‍ 81 എടുത്ത് പുറത്തായി. വാഷിങ്ടണ്‍ സുന്ദറും (30 പന്തില്‍ 18) വിരാട് കോലി(61ല്‍ 56) യുമാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇന്ത്യക്ക് നഷ്ടപ്പെട്ട മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് ഗ്ലെന്‍ മാക്‌സ്വെല്‍ ആണ്.
നേരത്തെ കത്തിക്കയറി 84 പന്തില്‍ 96 റണ്‍സ് വാരിക്കൂട്ടിയ മിഷേല്‍ മാര്‍ഷ്, 61ല്‍ 74 അടിച്ചെടുത്ത സ്റ്റീവ് സ്മിത്ത്, 58ല്‍ 72ലേക്കെത്തിയ മാമസ് ലബുഷാനെ എന്നിവരാണ് ആസ്‌ത്രേലിയക്ക് വന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ജസ്പ്രിത് ബുംറ 10 ഓവറില്‍ 81 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.