Connect with us

Kerala

വീട്ടില്‍ നിന്നു ഫോണ്‍മാറിയെടുത്ത കള്ളന്‍ കുടുങ്ങി

കുപ്രസിദ്ധ മോഷ്ടാവ് മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനാണ് (37) ചാലക്കുടി പോലീസിന്റെ പിടിയിലായത്

Published

|

Last Updated

തൃശൂര്‍ | മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നു ഫോണ്‍ മാറിയെടുത്ത കള്ളന്‍ കുടുങ്ങി. കുപ്രസിദ്ധ മോഷ്ടാവ് മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനാണ് (37) ചാലക്കുടി പോലീസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച തൃശ്ശൂര്‍ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ തിടുക്കത്തില്‍ സ്വന്തം മൊബൈല്‍ ഫോണിന് പകരം വീട്ടുകാരിലൊരാളുടെ ഫോണാണ് എടുത്തുകൊണ്ട് ഓടിയത്. വീട്ടില്‍നിന്ന് ലഭിച്ച മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പിന്നീട് പോലീസ് പ്രതിയെ പിടിച്ചത്.

2010ല്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മോഷണ കേസുണ്ട്. കൂടാതെ മാള, നെടുമ്പാശേരി, ചെങ്ങമനാട്, കളമശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

 

 

Latest