Connect with us

Kerala

തിരഞ്ഞെടുപ്പിന് ഇനി ഒരുനാള്‍ കൂടി മാത്രം; ഇന്ന് കൊട്ടിക്കലാശം

പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കും.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാള്‍ കൂടി മാത്രം. 26ന് വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കും. വോട്ടെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദപ്രചാരണം മാത്രമാണ് നടക്കുക. ഈ സമയത്ത് നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണംകൈമാറുക, സൗജന്യങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുക, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.