Kerala
വയനാട്ടില്‍ ഗ്രൂപ്പിസമില്ല, പാര്‍ട്ടിക്ക് പാളിച്ച ഉണ്ടെന്ന് തോന്നുന്നില്ല; ഡിസിസി അധ്യക്ഷന്‍ ടി ജെ ഐസക്
പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കും. എല്ലാവരേയും ചേര്‍ത്തുനിര്‍ത്തും

വയനാട്|വയനാട്ടില്‍ വലിയ സംഘടനാ പ്രശ്‌നങ്ങളില്ലെന്നും എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് പോകുമെന്നും ഡിസിസി അധ്യക്ഷന്‍ ടി ജെ ഐസക്. വയനാട്ടില്‍ ഗ്രൂപ്പിസമില്ല. പാര്‍ട്ടിക്ക് പാളിച്ച ഉണ്ടെന്ന് തോന്നുന്നുമില്ല. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കും. എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുമെന്നും വയനാടിന്റെ ഹൃദയസ്പന്ദനം എനിക്കറിയാമെന്നും ടി ജെ ഐസക് വ്യക്തമാക്കി. സംഘടനാ കാര്യങ്ങളില്‍ അഭിപ്രായം പറയില്ലെന്നും ടി ജെ ഐസക് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഗ്രൂപ്പ് പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ എന്‍ഡി അപ്പച്ചന്‍ രാജിവെച്ചതോടെയാണ് ടി ജെ ഐസകിനെ വയനാട് ഡിസിസി അധ്യക്ഷനായി നിയമിച്ചത്. എന്‍ ഡി അപ്പച്ചനെ എഐസിസി അംഗമാക്കി.
---- facebook comment plugin here -----