Connect with us

Kerala

പാലക്കാട് കൃഷിയിടത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

Published

|

Last Updated

പാലക്കാട്‌  ജില്ലയിലെ എലപ്പുള്ളിയില്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി കമ്പയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. എലപ്പുള്ളി കുന്നുകാട് മേച്ചില്‍പുറം സ്വദേശി വിനീതാണ് മരിച്ചത്. പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.

സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മരിച്ച സ്ഥലത്തിന്റെ ഉടമ പോലീസില്‍ കീഴടങ്ങി. താന്‍ തന്നെയാണ് വൈദ്യുതിക്കമ്പി സ്ഥാപിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പാലക്കാട് കസബ പോലീസ് കേസെടുത്തു.