Connect with us

From the print

ഇമാം ബുഖാരിയുടെ ജന്മനാട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് നല്‍കുന്ന ആദരം ഇന്ന്

ഇമാം ബുഖാരിയുടെ ജന്മനാടായ ബുഖാറയില്‍ വെച്ചാണ് വിവിധ മുസ്ലിം പണ്ഡിത കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ്. ഇതോടനുബന്ധിച്ച് അന്താരാഷ്ട്ര ഹദീസ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചിട്ടുണ്ട്.

Published

|

Last Updated

താഷ്‌കന്റ് | ഇമാം ബുഖാരിയുടെ ജന്മനാട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദിന് നല്‍കുന്ന ആദരവ് സംഗമം ഇന്ന്. ഖുര്‍ആന് ശേഷം മുസ്ലിംകള്‍ ഏറ്റവും ശ്രേഷ്ഠമായി കരുതുന്ന സ്വഹീഹുല്‍ ബുഖാരി എന്ന വിശ്രുത ഹദീസ് ഗ്രന്ഥത്തിന്റെ രചയിതാവായ ഇമാം ബുഖാരിയുടെ ജന്മനാടായ ബുഖാറയില്‍ വെച്ചാണ് വിവിധ മുസ്ലിം പണ്ഡിത കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ്. ഇതോടനുബന്ധിച്ച് അന്താരാഷ്ട്ര ഹദീസ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചിട്ടുണ്ട്.

സമകാലിക ലോകത്ത് അന്താരാഷ്ട്ര തലത്തില്‍ വിപുലമായ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തി എന്ന നിലയില്‍ നല്‍കുന്ന ആദരവിന് പ്രമുഖ യമനി പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ശൈഖ് ഉമര്‍ ഹഫീളിനേയും തിരഞ്ഞെടുത്തിട്ടുണ്ട്. വിശ്വ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ പഠനത്തിനും പ്രചാരണത്തിനും നല്‍കിയ സേവനങ്ങളെയും ഇന്ത്യയില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും പരിഗണിച്ചാണ് ഗ്രാന്‍ഡ് മുഫ്തിയെ ആദരവിന് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വ്യക്തമാക്കി. അറബ് ലോകത്തിന് പുറത്ത് ഒരു മുസ്ലിം പണ്ഡിതന്‍ നടത്തുന്ന ഏറ്റവും വലുതും പഴക്കം ചെന്നതുമായ ബുഖാരി പഠന മജ്ലിസാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മര്‍കസില്‍ നടക്കുന്ന ബുഖാരി ക്ലാസ്സുകള്‍. 20 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ പങ്കെടുക്കുന്ന ആദരവ് ചടങ്ങില്‍ ഗ്രാന്‍ഡ് മുഫ്തി വിവിധ ഇജാസത്തുകളും കൈമാറും. അറബ് പ്രദേശത്ത് ഏറ്റവും വലിയ ബുഖാരി ദര്‍സ് നടത്തുന്ന വ്യക്തികൂടിയാണ് ശൈഖ് ഉമര്‍ ബിന്‍ ഹഫീള്.

ചടങ്ങുകള്‍ ചെച്നിയന്‍ പ്രധാനമന്ത്രി റമസാന്‍ കെദിറോവിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ആദം ശഹീദോവ് ഉദ്ഘാടനം ചെയ്യും. ഈജിപ്ത് പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ഉസാമ അല്‍ അസ്ഹരി ചടങ്ങില്‍ മുഖ്യാതിഥിയാവും. പാശ്ചാത്യ ലോകത്തെ പ്രമുഖ മുസ്ലിം പണ്ഡിതനായ ശൈഖ് യഹ്യ റോഡസ്, താഷ്‌കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മതുല്ലാഹി തിര്‍മിദി, ബുഖാറ മുഫ്തി ശൈഖ് ജാബിര്‍ ഏലോവ്, സുര്‍ഖന്‍ദരിയ ഖാസി ശൈഖ് അലി അക്ബര്‍ സൈഫുല്ലാഹ് തിര്‍മിദി സംബന്ധിക്കും. സമര്‍ഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തില്‍ ഗ്രാന്‍ഡ് മുഫ്തി നേതൃത്വം നല്‍കുന്ന ഗ്രാന്‍ഡ് സ്വഹീഹുല്‍ ബുഖാരി ദര്‍സ് നാളെ നടക്കും. ഉസ്‌ബെക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ബുഖാരി മജ്ലിസാണിത്. ഉസ്ബകിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ പരിപാടികളിലും ഗ്രാന്‍ഡ് മുഫ്തി പങ്കെടുക്കും.

 

---- facebook comment plugin here -----

Latest