Connect with us

Kerala

സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ മാഹിയിലെ സ്ത്രീകളെ അപമാനിച്ചു കൊണ്ട് പി സി ജോര്‍ജ് പ്രസംഗിക്കുകയായിരുന്നു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് നടന്ന എന്‍ ഡി എ യുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് നല്‍കിയ പരാതിയിലാണ് നടപടി.

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ മാഹിയിലെ സ്ത്രീകളെ അപമാനിച്ചു കൊണ്ട് പി സി ജോര്‍ജ് പ്രസംഗിക്കുകയായിരുന്നു. പ്രസംഗം വിവാദമായതിന് പിന്നാലെ പോലീസ് കേസെടുത്തു. സി പി എം മാഹി ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

---- facebook comment plugin here -----

Latest