Connect with us

kochi water metro

വാട്ടര്‍ മെട്രോ യാത്രാനിരക്ക് 20 മുതല്‍ 40 രൂപവരെ

ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കൊച്ചി | വാട്ടര്‍ മെട്രോ യാത്രാനിരക്കുകള്‍ കെ എം ആര്‍ എല്‍ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. വാട്ടര്‍ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

വാട്ടര്‍ മെട്രോ സര്‍വീസ് രാവിലെ ഏഴു മുതല്‍ വൈകീട്ട് എട്ട് വരെയാണ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും. ബുധനാഴ്ച രാവിലെ ഏഴു മണിക്കാണ് ആദ്യ സര്‍വീസ്. ഹൈക്കോടതി വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ് .ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളില്‍ ഇളവും പ്രഖാപിച്ചിട്ടുണ്ട്.
ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ബോള്‍ഗാട്ടി, വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സര്‍വീസ്. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 38 ടെര്‍മിനലുകളുമായി 76 കിലോ മീറ്റര്‍ ദൂരത്തില്‍ കൊച്ചിയെ വാട്ടര്‍ മെട്രോ ബന്ധിപ്പിക്കും.
മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം.

ജര്‍മന്‍ വികസന ബാങ്കില്‍ നിന്ന് വായ്പയെടുത്തുള്ള പദ്ധതിക്ക് ചെലവ് 747 കോടി രൂപ. ജല മെട്രോയില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.

---- facebook comment plugin here -----

Latest