Connect with us

Kerala

പോക്‌സോ കേസിലെ ഇര പ്രതിക്കൊപ്പം ഒളിച്ചോടി

നിലവിൽ പ്രായപൂർത്തി ആയതിനാൽ പെൺകുട്ടിയെ യുവാവിനൊപ്പം കോടതി വിട്ടു

Published

|

Last Updated

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും തുടര്‍ന്നും നിരന്തരമായി പീഡിപ്പിച്ചെന്നുമുള്ള പരാതിയിലാണ് വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ ആര്‍ ലീലാമ്മ
യുവാവിനെ അറസ്റ്റ് ചെയ്തത്.
ടിപ്പര്‍ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യയുമായി കുടുംബപ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.  റിമാന്‍ഡിലായിരുന്ന അരവിന്ദ് ഒരാഴ്ച മുമ്പാണ്  പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ അരവിന്ദ് പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാവിൻ്റെ പരാതി പ്രകാരം തിരോധാനക്കേസ് ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ സ്‌റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരവിന്ദിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറയുകയും വിട്ടയയ്ക്കുകയുമായിരുന്നു. നിലവില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്.
---- facebook comment plugin here -----

Latest