പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
പരാതി പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, എസ് സി ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.







