Kannur
വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
ഉടൻ ചക്കരക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

ചക്കരക്കൽ | മദ്രസയിൽ വെച്ച് ആറാം ക്ലാസ്സ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ഹാരിസിന്റെ മകൻ ആദിൽ (11) ആണ് മരിച്ചത്. ശനി വൈകുന്നേരം 3.30 ഓടെയാണ് സംഭവം.
കിഴക്കടച്ചാൽ മദ്രസയിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ചക്കരക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൗവ്വഞ്ചേരി യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അൻഹ, ഹംദ മുഹമ്മദ്.
---- facebook comment plugin here -----