Connect with us

Kerala

സില്‍വര്‍ ലൈനില്‍ അനുമതി തേടി സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എഴുതിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ ലൈനില്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തെ സമീപിച്ചു. ഡിപിആര്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എഴുതിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞ് തുടര്‍നടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ നീക്കം.

2021 ജൂണ്‍ 17 നായിരുന്നു സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ കേരളം നല്‍കിയത്. ഡിപിആറിന് അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് പിണറായി പറഞ്ഞെങ്കിലും കേന്ദ്രം അനുകൂല നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. റെയില്‍വേ ബോര്‍ഡ് ആകട്ടെ പദ്ധതിയില്‍ നിരന്തരം കോടതിയിലും പുറത്തും സംശയങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ ഭൂമിയിലടക്കം സംശയങ്ങള്‍ ബാക്കിയാണ്. ദക്ഷിണ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത സര്‍വ്വേക്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സംയുക്ത സര്‍വ്വേ തീരുന്ന മുറയ്ക്ക് അനുമതി നല്‍കണമെന്നാണ് കത്തില്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്.

 

Latest