Connect with us

Kerala

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററും കത്തി നശിച്ചു; ഉല്‍പാദനം കുത്തനെ കുറഞ്ഞു

തകരാര്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന.

Published

|

Last Updated

പത്തനംതിട്ട |  ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയില്‍ കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇതോടെ പദ്ധതിയില്‍ നിന്നുള്ള വൈദ്യുത ഉത്പാദനം 340 മെഗാവാട്ടില്‍ നിന്ന് 225 മെഗാവാട്ടായി കുറഞ്ഞു. തകരാര്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന.

നിലവില്‍ പദ്ധതിയിലെ രണ്ടു ജനറേറ്ററുകളാണ് തകരാറില്‍ ആയിരിക്കുന്നത്. ഇത് കെഎസ്ഇബിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതിദിനം ഉണ്ടാക്കുക. നിലവിലെ സാഹചര്യത്തില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതെ ഇരിക്കുന്നതോടെ ഡാം തുറക്കേണ്ട സാഹചര്യവും ഉണ്ടായേക്കും. ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ ആകെ ആറ് ജനറേറ്ററുകളാണ് ഉള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായിരുന്നു. ഇത് മൂലം അന്‍പത്തിയഞ്ച് മെഗാ വാട്ട് വൈദ്യുതി ഉത്പാദനം നിലവില്‍ കുറവാണ്.