ആരോഗ്യം
അപസ്മാര നിയന്ത്രണത്തിൽ പോഷകാഹാരത്തിന്റെ പങ്ക്
അപസ്മാര സമയത്ത് ബോധക്ഷയം, ശരീരം വെട്ടിവിറയ്ക്കൽ, കൈകാലിട്ടടിക്കൽ, വായിൽ നിന്നും നുരയും പതയും പുറത്തുവരൽ തുടങ്ങിയ ലക്ഷണങ്ങൾ സാധാരണയായി കാണപ്പെടുന്നു. ഇത് പെട്ടെന്ന് മാറാത്ത രോഗമെന്ന ധാരണ ശരിയല്ല; ശരിയായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനാകും.
അപസ്മാരം (സന്നി) എന്നത് തലച്ചോറിലെ ന്യൂറോണുകളുടെ അസാധാരണമായ വൈദ്യുത പ്രവർത്തനത്തെ തുടർന്ന് ഉണ്ടാകുന്ന ഒരു രോഗമാണ്. മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളുടെ താളം തെറ്റുന്നതാണ് പ്രധാന കാരണമായി കണക്കാക്കുന്നത്. സ്ത്രീകളിലും കുട്ടികളിലും കൂടുതലായി കാണപ്പെടുന്നുവെങ്കിലും ഏത് പ്രായക്കാരിലും ഇത് ഉണ്ടാകാം. അപസ്മാര സമയത്ത് ബോധക്ഷയം, ശരീരം വെട്ടിവിറയ്ക്കൽ, കൈകാലിട്ടടിക്കൽ, വായിൽ നിന്നും നുരയും പതയും പുറത്തുവരൽ തുടങ്ങിയ ലക്ഷണങ്ങൾ സാധാരണയായി കാണപ്പെടുന്നു. ഇത് പെട്ടെന്ന് മാറാത്ത രോഗമെന്ന ധാരണ ശരിയല്ല; ശരിയായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനാകും.
മസ്തിഷ്‌ക വൈകല്യങ്ങൾ, ട്യൂമർ, തലക്ക് ക്ഷതം, ജ്വരം, കിഡ്നി പ്രശ്‌നങ്ങൾ, കൂടാതെ ഷുഗർ, സോഡിയം പോലുള്ള ലവണങ്ങളുടെ അസന്തുലിതാവസ്ഥ എന്നിവയും അപസ്മാരത്തിന് കാരണങ്ങളാകാം.
ഭക്ഷണത്തിന്റെ സ്വാധീനം
ശരിയായ ഭക്ഷണക്രമം പിടച്ചിലുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസ് നില സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു.
പ്രധാന ഡയറ്റുകൾ
കീറ്റോജെനിക് ഡയറ്റ് – കൊഴുപ്പ് കൂടുതലും കാർബോഹൈഡ്രേറ്റ് കുറവുമുള്ള ഡയറ്റ്; പിടച്ചിലുകൾ കുറയ്ക്കാൻ സഹായിക്കുന്നു (ഡോക്ടറുടെ /ഡയറ്റീഷ്യന്റെ മേൽനോട്ടത്തിൽ മാത്രം).
മോഡിഫൈഡ് അറ്റ്കിൻസ് ഡയറ്റ് – കാർബോഹൈഡ്രേറ്റ് നിയന്ത്രണം, പ്രോട്ടീനും കൊഴുപ്പും കൂടുതലായി. ലോ ഗ്ലൈസെമിക് ഇൻഡക്‌സ് ഡയറ്റ് -പഞ്ചസാര പെട്ടെന്ന് ഉയരാത്ത ഭക്ഷണം. ദീർഘകാല ഊർജം നൽകുന്നു.
ഭക്ഷണ ശീലങ്ങൾ
സിംപിൾ ഷുഗേഴ്‌സ് ഒഴിവാക്കുക (പഞ്ചസാര, മിഠായി, സോഫ്റ്റ് ഡ്രിങ്ക്‌സ്), സ്വാഭാവികവും പ്രോസസ്സിംഗ് കുറഞ്ഞതുമായ ഭക്ഷണം തിരഞ്ഞെടുക്കുക. ആരോഗ്യകരമായ കൊഴുപ്പ് ഉൾപ്പെടുത്തുക (ഒലീവ് ഓയിൽ, തേങ്ങാ എണ്ണ, നട്ട്സ്), പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കുക (മീൻ, മുട്ട, പാൽ ഉത്പന്നങ്ങൾ), മതിയായ അളവിൽ വെള്ളം കുടിക്കുക (നിർജലീകരണം പിടച്ചിൽ സാധ്യത വർധിപ്പിക്കും)
പൂർണമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മധുരപാനീയങ്ങൾ, പ്രോസസ്ഡ് ഫുഡുകൾ, വൈറ്റ് ബ്രെഡ്, ഫാസ്റ്റ് ഫുഡ്, എനർജി ഡ്രിങ്ക്‌സ്, അമിത കഫെയ്ൻ എന്നിവ ഒഴിവാക്കണം. പ്രധാന പോഷക ഘടകങ്ങൾ നിർബന്ധമായും
ഉൾപ്പെടുേത്തണ്ടവ
ഒമേഗ-3 ഫാറ്റി ആസിഡുകൾ – തലച്ചോറിന്റെ ആരോഗ്യത്തിന് (മീൻ, നട്ട്സ്)
വിറ്റാമിൻ D – മരുന്ന് ഉപയോഗിക്കുന്നവർക്ക് ആവശ്യമാണ്. ഫൈബർ – ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തുന്നു.
ജീവിതശൈലി
മതിയായ ഉറക്കം, മാനസിക സമ്മർദം കുറയ്ക്കൽ, വ്യായാമം, മരുന്ന് കൃത്യമായി ഉപയോഗിക്കൽ എന്നിവ വളരെ പ്രധാനമാണ്. അപസ്മാരം ഒരു ജീവിതകാല രോഗമായിരുന്നാലും, ശരിയായ ചികിത്സ, പോഷകാഹാരത്തിന്റെ ഉപയോഗം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ ഇത് ഫലപ്രദമായി നിയന്ത്രിക്കാനാകും. ചെറിയ ഭക്ഷണ മാറ്റങ്ങൾ പോലും സ്ഥിരമായി പാലിക്കുമ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ആരോഗ്യകരമായ ഭക്ഷണം തന്നെയാണ് മികച്ച പ്രതിരോധവും പിന്തുണയും.





