Connect with us

Pathanamthitta

വീടിന്റെ സംരക്ഷണ ഭിത്തിയും കിണര്‍ തിട്ടയും ഇടിഞ്ഞു

മഴ തുടരുന്ന സാഹചര്യത്തില്‍ വീടിന്റെ ഭിത്തി കൂടി ഇടിഞ്ഞു വീഴുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.

Published

|

Last Updated

അടൂര്‍  | അങ്ങാടിക്കല്‍ വടക്ക് ശ്രീമന്ദിരത്തില്‍ ഓമന വിജയന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും കിണറിന്റെ തിട്ടയും ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ഭീകരമായ ശബ്ദത്തോട് കൂടി മതിലും കിണറിന്റെ തിട്ടയും ഇടിഞ്ഞു വീണത്. ഈ സമയം വീട്ടിനുള്ളില്‍ വീട്ടുകാര്‍ ഉണ്ടായിരുന്നു.

ശബ്ദം കേട്ട് ഇവിടെ എത്തുമ്പോള്‍ സംരക്ഷണഭിത്തിയും കിണറിന്റെ തിട്ടയും ഇടിഞ്ഞു വീഴുന്നതാണ് കണ്ടത്. മഴ തുടരുന്ന സാഹചര്യത്തില്‍ വീടിന്റെ ഭിത്തി കൂടി ഇടിഞ്ഞു വീഴുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.