Connect with us

Kerala

മഴക്കെടുതി; സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് വീണ്ടും മാറ്റി

നേരത്തെ ബുധനാഴ്ച കോളജുകള്‍ തുറക്കാന്‍ തീരുമാനമെടുത്തിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് വീണ്ടും മാറ്റി. മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ബുധനാഴ്ച കോളജുകള്‍ തുറക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ഈ മാസം 25 മുതല്‍ കോളജുകള്‍ പൂര്‍ണതോതില്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തില്‍ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.