Connect with us

Heavy rain

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മധ്യ, തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ ദുര്‍ബലമാകുമെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴ സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ ശക്തി പ്രാപിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബികടല്‍ ന്യൂനമര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെങ്കിലും കേരള തീരത്ത് ഭീഷണിയില്ല.

 

Latest