Connect with us

National

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

രണ്ടാം തവണ യു.എന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റ ശേഷമുള്ള ഗുട്ടെര്‍സിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി ഗുജറാത്തിലെ കേവാഡിയയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്നലെയാണ് അന്റോണിയോ ഗുട്ടറസ് എത്തിയത്. ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഏകതാ പ്രതിമയില്‍ ഇരുവരും പുഷ്പാര്‍ച്ചന നടത്തും.

ഏകതാ നഗറില്‍ മിഷന്‍ ലൈഫ് പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങില്‍ ഇരുവരും പങ്കെടുക്കും. രാജ്യത്തെ ആദ്യ സൗരോര്‍ജ ഗ്രാമമായ ഗുജറാത്തിലെ മൊധേരയില്‍ നടക്കുന്ന ചടങ്ങിലും ഗുട്ടറസ് പങ്കെടുക്കും. നാട്ടുകാരുമായി സംവദിക്കുന്ന അദ്ദേഹം മഹിസാണായിലെ സൂര്യ ക്ഷേത്രവും സന്ദര്‍ശിക്കും.

രണ്ടാം തവണ യു.എന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റ ശേഷമുള്ള ഗുട്ടെര്‍സിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഇന്നലെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ഏകത നഗറില്‍ ഗുട്ടറസ് ഉഭയകക്ഷി ചര്‍ച്ച നടത്തി.

ഇന്നലെ മുംബൈയിലെത്തിയ അദ്ദേഹം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മുംബൈ ഐഐടി യും അദ്ദേഹം സന്ദര്‍ശിച്ചു.

Latest