Connect with us

Kerala

ഞാന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ല ; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

പത്തനാപുരത്ത് വന്‍ ഭൂരിപക്ഷത്തിലാകും വിജയിക്കുക

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്താനാപുരത്ത് തന്നെ മത്സരിക്കുമെന്നും ഞാന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്.

പത്തനാപുരത്ത് വന്‍ ഭൂരിപക്ഷത്തിലാകും വിജയിക്കുക. കെഎസ്ആര്‍ടിസിയെ നല്ല നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അഭിമാനം പത്തനാപുരത്തുകാര്‍ക്കെന്നും മന്ത്രി പറഞ്ഞു. ഞാന്‍ അവരുടെ മന്ത്രിയാണ്, അവരുടെ എംഎല്‍എയാണ്. അവരാണ് മന്ത്രിയും എംഎല്‍എയുമാക്കിയത്. ആ ആളാണ് കെഎസ്ആര്‍ടിസിയെ നല്ല നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അഭിമാനം തോന്നുകയെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തിയിരിക്കും. 21 ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ഇതുവരെ 4.26 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്.പാന്‍ട്രി സൗകര്യങ്ങളോടെ വോള്‍വോ ലക്ഷ്വറി ബസുകള്‍ ഉടന്‍ സര്‍വീസ് തുടങ്ങും . തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യ ഘട്ടത്തില്‍ ബസ് സര്‍വീസ് നടത്തുകയെന്നും മന്ത്രി പറഞ്ഞു