Connect with us

Kerala

ബസ് കയറുന്നതിനിടെ വീണ് പോയ യാത്രക്കാരി അതേ ബസ് കയറി മരിച്ചു

ഞായറാഴ്ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡില്‍ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം

Published

|

Last Updated

എറണാകുളം |  ചെങ്ങമനാട് സ്വകാര്യ ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ യാത്രക്കാരി അതേ ബസ് കയറി മരിച്ചു.നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടില്‍ വറീതിന്റെ മകള്‍ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്. ഞായറാഴ്ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡില്‍ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം.

അത്താണിയിലുള്ള പള്ളിയില്‍ പ്രാര്‍ഥനക്ക് പോകാന്‍ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ബസില്‍ കയറുന്നതിനിടെ വീണ് പോയ മറിയാമ്മ അതേ ബസിനടിയില്‍പ്പെടുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയാണ്. സഹോദരങ്ങള്‍: പീറ്റര്‍, എല്‍സി, സാറാമ്മ, അന്നമ്മ, ഏലിയാമ്മ. ചെങ്ങമനാട് പോലീസ് നടപടി സ്വീകരിച്ചു

 

Latest