Connect with us

pravasi

കുവൈത്തിൽ അവിദഗ്ധ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറക്കുന്നു

പ്രവാസികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ പരിശോധന ക്യാമ്പയിനുകൾ വർധിപ്പിക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | സർക്കാർ നയം അനുസരിച്ച് ജനസംഖ്യാപരമായ പ്രശ്നങ്ങൾക്ക് മുൻഗണന നല്കാനും വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുമുള്ള പ്രായോഗിക നടപടികൾ കൈക്കൊള്ളാനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇഖാമ ലംഘകരെ പിടികൂടുന്നതിനായി പ്രവാസികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ പരിശോധന ക്യാമ്പയിനുകൾ വർധിപ്പിക്കും.

നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി പെർമിറ്റ്‌ നേടിയവരെ പിടികൂടാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പെർമിറ്റുകൾ ആവശ്യമുള്ളവർക്കല്ലാതെ മറ്റാർക്കും നല്കരുതെന്ന് ആഭ്യന്തര മന്ത്രാലയം മാൻപവർ അതോറിറ്റിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. തൊഴിൽ വിപണിക്ക് അവരുടെ ജോലി ആവശ്യമില്ലെങ്കിൽ ഈ വർഷം പല പെർമിറ്റുകളും പുതുക്കില്ല.

പ്രവാസികളുടെ ഇഖാമ സംബന്ധിച്ച് മന്ത്രി നേരത്തേ എം പിമാരോട് ചർച്ച ചെയ്തിരുന്നു. തൊഴിലാളികളെ കൊണ്ടുവരുന്ന വ്യവസായികൾക്ക് ഫീസ് ചുമത്താൻ സർക്കാർ ശ്രമിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഫീസ് നിയമപരവും ഭരണഘടനാപരവും ആണെന്ന് ഉറപ്പ് വരുത്താൻ പഠനം നടത്തുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----

Latest