Connect with us

National

14കാരിയായ അതിജീവിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുവാദം നല്‍കിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി

കുട്ടിയുടെ മാതാപിതാക്കളുടെ അപേക്ഷ കണക്കിലെടുത്താണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി| പീഡനത്തിന് ഇരയായ 14കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി. കുട്ടിയുടെ മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. മകളുടെ ആരോഗ്യ നില സംബന്ധിച്ച ആശങ്കയാണ് രക്ഷിതാക്കള്‍ കോടതിയെ അറിയിച്ചത്. പ്രസവം നടത്തി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു.

ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടിയുടെ 30 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ മകള്‍ക്ക് എന്തെങ്കിലും പ്രയാസം ഉണ്ടാകുമോ എന്ന ആശങ്ക മാതാപിതാക്കള്‍ പങ്കുവച്ചു. തുടര്‍ന്നാണ് കോടതി ഗര്‍ഭച്ഛിദ്ര ഉത്തരവ് തിരിച്ചുവിളിച്ചത്.