Connect with us

Kerala

കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല; ശോഭ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്

ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല

Published

|

Last Updated

തിരുവനന്തപുരം വിവാദ വെളിപ്പെടുത്തലില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ തള്ളി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ലെന്നും ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്. കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഢ പദ്ധതിയാണ് മാധ്യമങ്ങള്‍ നടത്തിയതെന്നും രഘുനാഥ് കുറിപ്പില്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. … ഇത്തരം കളങ്കിതകൂട്ടുകെട്ട് പൊതു പ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല….BJP യില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല….. BJP യില്‍ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും അറിയാം… വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. കോണ്‍ഗ്രസിന്റെ വാദങ്ങളും ആരോപണങ്ങളും ശരിയാന്നെന്ന് വരുത്താനുള്ള നീക്കമാണ് ദല്ലാളുമാര്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ചത്… കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഡ പദ്ധതിയാണ് മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയത്. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്.