Connect with us

Kerala

ഇ പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം കത്തും; പിണറായി ഉള്‍പ്പെടെ അകത്താകും: കെ സുധാകരന്‍

പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നത്

Published

|

Last Updated

തിരുവനന്തപുരം |  ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ പി ജയരാജനെതിരെ സിപിഎം നടപടിയെടുക്കാത്തത് അഴിമതിയുടെ കൊട്ടാരം കത്തുമെന്നതിനാലാണെന്ന് കെ സുധാകരന്‍. ഇ പി യെ സിപിഎം നോവിക്കില്ല. ഇപി യെ തൊട്ടാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്ത് പോകേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു

അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാന കക്ഷിയാണ് ഇപി. അദ്ദേഹത്തെ തൊട്ടാല്‍ കൊട്ടാരം മൊത്തം കത്തും. അതുകൊണ്ട് ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നത്. പിണറായിയെ രക്ഷിക്കാനല്ലെങ്കില്‍ പിന്നെ എന്തിന് ജയരാജന്‍ എല്ലാം മറച്ചുവെക്കണമെന്നും സുധാകരന്‍ ചോദിച്ചു.

ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നാണ് സിപിഎം ജയരാജന് നല്‍കിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകള്‍ക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാര്‍ട്ടി നല്‍കിയ ഉപദേശം . അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരന്‍ പരിഹസിച്ചു.