Connect with us

National

മക്‌ഡോണാള്‍ഡ്‌സില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചയാള്‍ക്ക് ഭക്ഷ്യവിഷബാധ; പരാതിയില്‍ നടപടി

നോയിഡയിലെ സെക്ടര്‍ 104ലെ തിയോബ്രോമ ബേക്കറിയില്‍ നിന്നും കേക്ക് കഴിച്ച സ്ത്രീക്കും രോഗബാധയേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Published

|

Last Updated

നോയിഡ| നോയിഡയിലെ സെക്ടര്‍ 18ലെ മക്‌ഡോണാള്‍ഡ്‌സില്‍ നിന്നും ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കഴിച്ചയാള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടപടിയെടുത്തു. നോയിഡയിലെ സെക്ടര്‍ 104ലെ തിയോബ്രോമ ബേക്കറിയില്‍ നിന്നും കേക്ക് കഴിച്ച സ്ത്രീക്കും രോഗബാധയേറ്റതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് സ്ഥലത്തുനിന്നും ഭക്ഷ്യസുരക്ഷവകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മക്‌ഡോണാള്‍ഡ്സ് ഔട്ട്‌ലെറ്റില്‍ നിന്നും പാം ഓയില്‍, ചീസ്, മയോണൈസ് എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചതായി ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷണര്‍ അര്‍ച്ചന ധീര അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ തിയോബ്രോമ ബേക്കറിയിലെത്തി പൈനാപ്പിള്‍ കേക്കിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കായി ലബോറിട്ടറിയിലേക്ക് അയച്ചുവെന്നും അര്‍ച്ചന പറഞ്ഞു. പരിശോധനക്കുശേഷം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest