ഇന്ന് യു എ ഇ സായുധ സേന ദിനം
ദേശത്തിന്റെ ഏറ്റവും പ്രധാന അടിത്തറ: ശൈഖ് മുഹമ്മദ്
ഈ ചരിത്രദിനത്തിൽ, ശൈഖ് മുഹമ്മദ് യു എ ഇ സായുധ സേനയുടെ ധീരതയും അർപ്പണബോധവും പ്രശംസിച്ചു.

ദുബൈ|യു എ ഇ സായുധ സേനയുടെ ഏകീകരണത്തിന്റെ 49-ാം വാർഷികത്തിൽ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം രാജ്യത്തിന്റെ സ്ഥാപക പിതാക്കളുടെ ദീർഘവീക്ഷണത്തെയും പ്രതിബദ്ധതയെയും പ്രകീർത്തിച്ചു. 1976 മെയ് ആറിന് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ, ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂം, മറ്റ് എമിറേറ്റ് ഭരണാധികാരികൾ എന്നിവർ ചേർന്ന് സായുധ സേന ഏകീകരിച്ചതാണ് ഫെഡറൽ യൂണിയന്റെ ഏറ്റവും പ്രധാന അടിത്തറ പൂർത്തിയാക്കി. ഈ തീരുമാനം യു എ ഇയുടെ ദേശീയ ഐക്യത്തിനും സുരക്ഷക്കും അടിവരയിട്ടു. രാജ്യത്തിന്റെ ശക്തമായ സൈനിക ശേഷിയുടെ അടിസ്ഥാനമായത് മാറി. അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യകളും നൂതന ആയുധ സംവിധാനങ്ങളും സ്വീകരിച്ച്, സായുധ സേനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി. പ്രതിരോധ വ്യവസായത്തിൽ കൈവരിച്ച നേട്ടങ്ങൾ, ആയുധ നിർമാണത്തിൽ സ്വയംപര്യാപ്തത നേടാനും സമ്പദ്്വ്യവസ്ഥ വൈവിധ്യവത്കരിക്കാനും സഹായിച്ചു, ഇത് യു എ ഇയുടെ ശാസ്ത്ര – സാങ്കേതിക മേഖലകളിലെ പുരോഗതിക്ക് വഴിയൊരുക്കി.