Connect with us

budget

ജലവൈദ്യുത പദ്ധതികള്‍ക്ക് ബജറ്റ് സഹായത്തിന്മേലുള്ള നിര്‍ദ്ദേശങ്ങള്‍ ഊര്‍ജ മന്ത്രാലയം പുറത്തിറക്കി

200 മെഗാവാട്ട് വരെ ശേഷിയുള്ള പദ്ധതികളില്‍, ഓരോ മെഗാവാട്ടിനും ഒന്നര കോടി രൂപയും 200 മെഗാവാട്ടിനു മുകളില്‍ ശേഷിയുള്ള പദ്ധതികളില്‍ ഓരോ മെഗാവാട്ടിനും ഒരു കോടി രൂപ വീതം നല്‍കും

Published

|

Last Updated

പത്തനംതിട്ട | രാജ്യത്തെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവക്കുള്ള ബജറ്റ് സഹായത്തിന്മേലുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കി. 200 മെഗാവാട്ട് വരെ ശേഷിയുള്ള പദ്ധതികളില്‍, ഓരോ മെഗാവാട്ടിനും ഒന്നര കോടി രൂപയും 200 മെഗാവാട്ടിനു മുകളില്‍ ശേഷിയുള്ള പദ്ധതികളില്‍ ഓരോ മെഗാവാട്ടിനും ഒരു കോടി രൂപ വീതം നല്‍കും. 2019 മാര്‍ച്ച് എട്ടിന് ശേഷം നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്ക് ആണ് സാമ്പത്തിക സഹായം ലഭ്യമാക്കുക.

ജലവൈദ്യുത പദ്ധതികളില്‍ നിന്നും, 2030 ഓടെ 75 ജിഗാ വാട്ട് സ്ഥാപിത ശേഷി സ്വന്തമാക്കാന്‍ ആണ് ഊര്‍ജ്ജ മന്ത്രാലയം പദ്ധതിയിടുന്നത്. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട താരിഫ് തുകകള്‍ കുറക്കുന്നത് ലക്ഷ്യമിട്ടാണ് ധനസഹായം നല്‍കുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട ചിലവുകള്‍ മാത്രമാണ് ഉപഭോക്താക്കള്‍ നല്‍കുന്നത് എന്ന് ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ക്കുള്ള ബജറ്റ് സഹായം നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കേന്ദ്ര ജല കമ്മീഷന്‍ പോലുള്ള സാങ്കേതിക ഏജന്‍സികളാകും സാമ്പത്തിക ചെലവുകള്‍ കണക്കാക്കുക. നിലവിലെ നടപടികള്‍ക്ക് അനുസൃതമായി, ഓരോ പദ്ധതിയിലും പൊതു നിക്ഷേപക ബോര്‍ഡ്, സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സമിതി എന്നിവ നടത്തുന്ന വിലയിരുത്തലിന് ശേഷമായിരിക്കും ബജറ്റ് സഹായം വിതരണം ചെയ്യുന്നത്.

Latest