Connect with us

traffic jam

ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം

ലക്കിടി മുതല്‍ ചുരം ഒന്നാം വളവ് വരെ ഗതാഗത തടസ്സം നേരിട്ടു.

Published

|

Last Updated

കല്പറ്റ | താമരശ്ശേരി ചുരത്തില്‍ എട്ടാം വളവില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. പുലര്‍ച്ചെ നാലിനാണ് ലോറി കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാവിലെ 11.30ഓടെയാണ് ലോറി നീക്കം ചെയ്യാനായത്.

വയനാട്ടിലെ ലക്കിടി മുതല്‍ ചുരം ഒന്നാം വളവ് വരെ ഗതാഗത തടസ്സം നേരിട്ടു. ഇതിനിടെ വണ്‍വേ തെറ്റിച്ച് കാറടക്കമുള്ള ചെറുവാഹനങ്ങള്‍ വന്നത് ഗതാഗത തടസ്സം രൂക്ഷമാക്കി. ആംബുലന്‍സുകള്‍ പോലും ഇങ്ങനെ കുടുങ്ങിപ്പോയി.

തിങ്കളാഴ്ച രാവിലെയായതിനാല്‍ ഓഫീസിലേക്കും ആശുപത്രിയിലേക്കുമൊക്കെ രാവിലെ തന്നെ യാത്ര തിരിച്ച നൂറുകണക്കിന് പേരാണ് വഴിയില്‍ കുടുങ്ങിയത്.

Latest