Connect with us

Kerala

പാലക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

മണ്ണാര്‍ക്കാട് സ്വദേശി രാജന്‍ (50) ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട്|പാലക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ച് ഗുരുതര പരിക്കേറ്റയാള്‍ മരിച്ചു. ഇന്നലെ രാത്രി എട്ടുമണിക്കാണ് അപകടം നടന്നത്. മണ്ണാര്‍ക്കാട് സ്വദേശി രാജന്‍ (50) ആണ് മരിച്ചത്.

കല്ലടിക്കോട് പാലത്തിന് അടുത്തുനിന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം കല്ലടിക്കോട് പോലീസ് പിടികൂടി. അപകടം പറ്റിയ ഉടനെ രാജനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്.

 

 

 

 

Latest