Connect with us

Kerala

പിഞ്ചു കുഞ്ഞിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ച് താടിയെല്ല് തകര്‍ത്തു; അച്ഛന്‍ അറസ്റ്റില്‍

അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരുന്ന ഷിനുമോന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട |  അടൂര്‍ മുണ്ടപ്പള്ളയില്‍ എട്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മദ്യപിച്ചെത്തിയ അച്ഛന്‍ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. അടിയില്‍ കുട്ടിയുടെ താടിയെല്ലു പൊട്ടി. സംഭവത്തില്‍ മുണ്ടപ്പള്ളി സ്വദേശി ഷിനുമോനെ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. മദ്യപിച്ചെത്തിയ ഷിനുമോന്‍ മാതാവിനെ തല്ലാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ സ്റ്റീല്‍ പൈപ്പ് കൊണ്ട് മര്‍ദ്ദിച്ചു. ഇതിനിടെയാണ് കുഞ്ഞിന് അടിയേല്‍ക്കുന്നത്. കുഞ്ഞിന്റെ വലത് കവിളിലാണ് അടിയേറ്റത്. താടിയെല്ലിന് പൊട്ടലുണ്ട്.

താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുഞ്ഞിനേയും അമ്മയേയും വീട്ടിലേക്ക് തിരിച്ചയച്ചു. ഷിനുമോന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷിനുമോനെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഷിനുമോന് എതിരായ കേസ്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരുന്ന ഷിനുമോന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest