Connect with us

Alappuzha

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

തിരുവമ്പാടി കല്ലുപുരക്കല്‍ പൊന്നപ്പന്‍ വര്‍ഗീസ് (73) ആണ് മരിച്ചത്.

Published

|

Last Updated

ആലപ്പുഴ | ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. തിരുവമ്പാടി കല്ലുപുരക്കല്‍ പൊന്നപ്പന്‍ വര്‍ഗീസ് (73) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലും കണ്ടെത്തിയ വര്‍ഗീസ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇന്നലെയാണ് തിരുവമ്പാടിയിലെ വീട്ടില്‍ പൊന്നപ്പന്റെ ഭാര്യ ലിസി (65)യെ തലക്കടിയേറ്റ് മരിച്ച നിലയിലും ഭര്‍ത്താവിനെ കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലും കണ്ടെത്തിയത്. ഇരുമ്പു കമ്പി കൊണ്ട് തലക്കടിയേറ്റാണ് ലിസി മരിച്ചത്.

ദമ്പതികളുടെ മകന്‍ വിനയ് പി വര്‍ഗീസും ഭാര്യയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസിയും പൊന്നപ്പനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകന്‍ മാതാപിതാക്കള്‍ക്കുള്ള ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. ഡെലിവറി ബോയ് ഭക്ഷണവുമായി എത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. ഈ വിവരം അയല്‍വാസിയും ബന്ധുവുമായ ജോര്‍ജിനെ ഡെലിവറി ബോയ് അറിയിച്ചു. അടുക്കള വാതിലിന്റെ ഗ്രില്ല് തുറന്ന് അകത്തു കയറി ജോര്‍ജ് നോക്കിയപ്പോഴാണ് പൊന്നപ്പനും ലിസിയും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. രക്തം പുരണ്ട ഇരുമ്പു കമ്പിയും കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഫോണ്‍: 1056)

 

Latest