Kerala
സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയപ്പോള്‍ ഇരയായ സ്ത്രീക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയായിരുന്നു ഹരജിക്കാന്‍

കൊച്ചി കൊല്ലം ലോബര്‍ കോടതിയിലേക്ക് സ്ഥലംമാറ്റിയതിനെതിരെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍ ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സാംസ്‌കാരിക പ്രവര്‍ത്തന്‍ സിവിക് ചന്ദ്രന് പീഡനക്കേസില്‍ മുന്‍ജാമ്യം നല്‍കുന്നതിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്നും ഇത്തരം ഹരജിക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ ചടങ്ങളും പാലിച്ചാണ് നേരത്തെയുണ്ടായ സ്ഥലംമാറ്റ ഉത്തരവെന്നും കോടതി പറഞ്ഞു.
---- facebook comment plugin here -----