Connect with us

സാങ്കേതിക സര്‍വകലാശാല വി സി കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വി സിയായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തള്ളി. സിസ തോമസിന് യോഗ്യതയുണ്ടെന്നും നിയമനം കുറഞ്ഞ കാലത്തേക്കായതിനാൽ വൈസ് ചാൻസലറായി തുടരാമെന്നുമാണ് വിധിയിൽ വ്യക്തമാക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കുകയും പരമവധി മൂന്ന് മാസത്തിനകം സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.

വീഡിയോ കാണാം

Latest