Connect with us

Kerala

സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ പോലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍

Published

|

Last Updated

തിരുവനന്തപുരം | സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കുന്നതിനിടെ പോലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് മരിച്ചത്. ബന്ധുവീട്ടിലാണ് അഖിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് പോലീസ് എത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോയത്. നിരവധി കേസുകളില്‍ പ്രതിയാണ് പ്രശാന്ത് എന്ന് പോലീസ് പറയുന്നു.

പിന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി അഖിലയെ വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രശാന്തിനെ മദ്യപിച്ച നിലയില്‍ അഖിലക്കൊപ്പം കണ്ടെത്തിയത് കൊണ്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്.

Latest