Connect with us

Kerala

സംസ്ഥാനത്ത് ആദ്യം മരിച്ചയാൾക്കും നിപ്പായെന്ന് സ്ഥിരീകരിച്ചു; 30 പരിശോധനാഫലം നെഗറ്റീവ്

നൂറ് പേരുടെ സ്രവ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്

Published

|

Last Updated

കോഴിക്കോട് | നിപ്പാ ഭീതിക്കിടയില്‍ ആശ്വാസ വാര്‍ത്ത. ജില്ലയില്‍ നിപ്പാ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന 30 പേരുടെയും പരിശോധനാഫലം നെഗറ്റീവായി. വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആദ്യം മരിച്ചയാള്‍ക്കും നിപ്പായാണെന്ന് സ്ഥിരികരീച്ചതായും മന്ത്രി അറിയിച്ചു.

ആദ്യം മരിച്ചയാളെ ചികിത്സിച്ച ആശുപത്രി ഇയാളുടെ തൊണ്ടയിലെ സ്രവ സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് നിപ്പായാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 30നാണ് ഇയാള്‍ മരിച്ചത്. ഇദ്ദേഹത്തില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നതെന്ന് ഇതോടെ വ്യക്തമായി. ഇയാളുടെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു.

നൂറ് പേരുടെ സ്രവ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ആറ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. 17 പേര്‍ ഐസോലേഷനില്‍ കഴിയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ആഗസ്റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പാ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇന്‍ഡക്സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തില്‍ നിന്നാണ് മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്.

ആശുപത്രിയില്‍ ത്രോട്ട് സ്വബ് ഉണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് വ്യക്തമായത്. സൂപ്പര്‍ സ്പ്രെഡ് സംഭവിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ്. ഈ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയി. 100 സാംപിളുകള്‍ അയച്ചതില്‍ ആകെ ആറെണ്ണമാണ് പോസിറ്റീവ് ആയിരിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു ജില്ലകളില്‍നിന്ന് ഉള്‍പ്പെടെയുള്ളവരുടെ എണ്ണം 1080 ആയി. ഇതില്‍ 327 ആരോഗ്യ പ്രവര്‍ത്തകരാണ്.

കോര്‍പറേഷനില്‍ ചെറുവണ്ണൂര്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്‌മെന്റ് സോണ്‍ ആയിരിക്കും. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ആഗസ്റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പാ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇന്‍ഡക്സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പടര്‍ന്നത്.

ആശുപത്രിയില്‍ ത്രോട്ട് സ്വബ് ഉണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായത്. നിപ്പാ ബാധിച്ച് ഒരാളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. ആദ്യം മരിച്ച മുഹമ്മദിന്റെ പരിശോധന നടത്താതിരുന്നതിനാല്‍ നിപ്പ സ്ഥിരീകരിച്ചിരുന്നില്ല. ഈ മാസം 11ന് മരിച്ച വടകര സ്വദേശി ഹാരിസിനു മാത്രമാണ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്.

സൂപ്പര്‍ സ്പ്രെഡ് സംഭവിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ്. ഈ ആശുപത്രിയിലെ 30 ആരോഗ്യ പ്രവര്‍ത്തകരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയി. 100 സാംപിളുകള്‍ അയച്ചതില്‍ ആകെ ആറെണ്ണമാണ് പോസിറ്റീവ് ആയിരിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു ജില്ലകളില്‍നിന്ന് ഉള്‍പ്പെടെയുള്ളവരുടെ എണ്ണം 1,080 ആയി.

ഇതില്‍ 327 ആരോഗ്യ പ്രവര്‍ത്തകരാണ്. കോര്‍പറേഷനില്‍ ചെറുവണ്ണൂര്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്‌മെന്റ് സോണ്‍ ആയിരിക്കും. മറ്റു ജില്ലകളില്‍ 29 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം 22, കണ്ണൂര്‍ 3, വയനാട് 1, തൃശൂര്‍ 3. എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സമ്പര്‍ക്ക പട്ടിക.

 

 

 

Latest