Connect with us

it rule

ഐ ടി നിയമം ചോദ്യം ചെയ്തുള്ള ഹരജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

കേന്ദ്രത്തിന് വേണ്ടി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോടാണ് വിശദീകരണം ആവശ്യപ്പെട്ടത്‌

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ ഐ ടി നിയമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് വാട്‌സാപ്പും ഫെയ്‌സ്ബുക്കും നല്‍കിയ ഹരജികളില്‍ കേന്ദ്രത്തോട് മറുപടി ആരാഞ്ഞ് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്രത്തിന്റെ ആഭിപ്രായം ആരാഞ്ഞത്. വാര്‍ത്തകളുടെ ആദ്യ ഉറവിടം മനസിലാക്കാന്‍ മെസ്സേജിംഗ് ആപ്പുകളില്‍ നിരീക്ഷണത്തിന് പുതിയ നിയമങ്ങള്‍ സര്‍ക്കാറിന് അനുമതി നല്‍കുന്നുണ്ട്.

പുതിയ ഐ ടി നിയമങ്ങള്‍ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേന്ദ്രത്തിന് വേണ്ടി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോടാണ് വിശദീകരണം ആവശ്യപ്പെട്ട്ത്.

ഒക്ടോബര്‍ 22 ന് കോടതി ഈ ഹരജി പരിഗണിക്കും.