Connect with us

harippad ksrtc case

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് കണ്ടക്ടറുടെ മൂക്ക് ഇടിച്ച് തകര്‍ത്തു

അക്രമത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു; ഹരിപ്പാട് കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടര്‍ സജീവനാണ് മര്‍ദനമേറ്റത്

Published

|

Last Updated

ആലപ്പുഴ | യാത്രികനോട് മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിന് കണ്ടക്ടര്‍ക്ക് നേരെ ക്രൂര മര്‍ദനം. ഹരിപ്പാട് കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടര്‍ ഹരിപ്പാട് പുത്തന്‍പുരക്കല്‍ വീട്ടില്‍ സജീവനാണ് മര്‍ദനമേറ്റത്. മൂക്കിന് കൈകൊണ്ടുള്ള ഇടിയേറ്റ സജീവനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ അമ്പലപ്പുഴ കച്ചേരി മുക്കില്‍ വെച്ചായിരുന്നു സംഭവം. ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ആലപ്പുഴ ഡിപ്പോയിലേക്ക് പുറപെട്ട ഓഡിനറി ബസിലെ കണ്ടക്ടറായിരുന്നു സജീവന്‍. അമ്പലപ്പുഴയില്‍ നിന്നും ബസില്‍ കയറിയ ഒരു യാത്രക്കാരന്‍ മാസ്‌ക്ക് ധരിച്ചിരുന്നില്ല. ഇതിനെ സജീവന്‍ ചോദ്യം ചെയ്തതോടെ സജീവന്റെ മൂക്കില്‍ കൈ ചുരുട്ടി ഇടിക്കുകയും മൂക്കില്‍ നിന്നും ചോര വാര്‍ന്ന് ഒഴുകയുമായിരുന്നു. ബസില്‍ വീണ് ഇടത് കൈക്കും പരുക്കേറ്റു. ആക്രമത്തിന് ശേഷം പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കണ്ടക്ടര്‍ സജീവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ സി ഐ ദിജേഷിന്റെ നേതൃത്വത്തില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

 

 

Latest